മു​ണ്ട​ക്കൈ ദു​ര​ന്തം: ഇ​തു​വ​രെ ല​ഭി​ച്ച​ത് 67 മൃ​ത​ദേ​ഹ​ങ്ങ​ളും 121 ശ​രീ​ര​ഭാ​ഗ​ങ്ങ​ളും
Saturday, August 3, 2024 5:03 AM IST
എ​ട​ക്ക​ര: മു​ണ്ട​ക്കൈ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ചാ​ലി​യാ​ര്‍ പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ല്‍ അ​ടി​ഞ്ഞ അ​ഞ്ച് മൃ​ത​ദേ​ഹ​ങ്ങ​ളും പ​ത്ത് മൃ​ത​ദേ​ഹ ഭാ​ഗ​ങ്ങ​ളും ഇ​ന്ന​ലെ സം​യു​ക്ത​സേ​ന​ക​ള്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ക​ണ്ടെ​ടു​ത്തു. മു​ണ്ടേ​രി വാ​ണി​യം​പു​ഴ മു​ത​ല്‍ കൈ​പ്പി​നി വ​ര​യു​ള്ള ചാ​ലി​യാ​റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ളും മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ടു​ത്ത​ത്.

ഇ​തു​വ​രെ ചാ​ലി​യാ​ര്‍ പു​ഴ​യി​ല്‍ നി​ന്നു 67 മൃ​ത​ദേ​ഹ​ങ്ങ​ളും 121 ശ​രീ​ര​ഭാ​ഗ​ങ്ങ​ളു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ക​ണ്ടെ​ത്തി​യ​വ​യി​ല്‍ 35 പു​രു​ഷ​ന്‍​മാ​രു​ടെ​യും 27 സ്ത്രീ​ക​ളു​ടെ​യും മൂ​ന്ന് ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണു​ള്ള​ത്.


പോ​ലീ​സ്, വ​നം, അ​ഗ്നി​ര​ക്ഷാ സേ​ന, എ​ന്‍​ഡി​ആ​ര്‍​എ​ഫ്, നാ​ട്ടു​കാ​ര്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി ന​ട​ത്തി​വ​ന്ന തെ​ര​ച്ചി​ലി​ലാ​ണ് ഇ​ത്ര​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ല​ഭി​ച്ച​ത്.

മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ​യും അ​വ​ശി​ഷ്ട​ങ്ങ​ളു​ടെ​യും പോ​സ്റ്റ്മോ​ര്‍​ട്ടം പൂ​ര്‍​ത്തി​യാ​ക്കി ഇ​വ വ​യ​നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും മൂ​ന്നെ​ണ്ണം ബ​ന്ധു​ക്ക​ള്‍ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു.