പാ​ലൂ​ര്‍​ക്കോ​ട്ട വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ വീ​ണ ഷി​യാ​സി​ന് ഇ​ത് പു​ന​ര്‍​ജ​ന്മം
Friday, August 2, 2024 5:23 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം മാ​ലാ​പ​റ​മ്പ് പാ​ല​ച്ചോ​ട് പാ​ലൂ​ര്‍ കോ​ട്ട​യി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ വീ​ണ യു​വാ​വ് സു​ഖം പ്രാ​പി​ക്കു​ന്നു. പ​തി​നെ​ട്ടു​കാ​ര​നാ​യ ക​രി​ങ്ങ​നാ​ട് സ്വ​ദേ​ശി ഷി​യാ​സ് ആ​ണ് അ​ബ​ദ്ധ​ത്തി​ല്‍ കാ​ല്‍​വ​ഴു​തി ഉ​യ​ര​ത്തി​ല്‍ നി​ന്നു പാ​റ​ക്കെ​ട്ടു​ക​ള്‍​ക്ക് മു​ക​ളി​ലേ​ക്ക് വീ​ണ​ത്.
ത​ല​യി​ലും മു​ഖ​ത്തും ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വി​നെ എം​ഇ​എ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

തു​ട​ര്‍​ന്ന് ന്യൂ​റോ സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ.​പ്രേ​മം​കു​മാ​ര്‍, ഡോ.​പ്ര​വീ​ണ്‍, ഡോ. ​ഇ​മ്മാ​നു​വ​ല്‍, ഡോ.​ലി​യോ, അ​ന​സ്തേ​ഷ്യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഷം​സാ​ദ് ബീ​ഗം, ഡോ. ​ടീ​വ​ന്‍, ഡോ. ​ജാ​നി​ഷ്, ഡോ.​ഷി​റാ​സ്, ഗ്യാ​സ്ട്രോ വി​ഭാ​ഗം ഡോ. ​ബി​ബി​ന്‍, ഇ​എ​ന്‍​ടി വി​ഭാ​ഗം ഡോ. ​അ​മി​ത് ജേ​ക്ക​ബ്, നേ​ത്ര​രോ​ഗ വി​ഭാ​ഗം ഡോ. ​സി​റി​ല്‍, ജ​ന​റ​ല്‍ സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ലെ യൂ​ണി​റ്റ് ചീ​ഫും മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ടു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് സാ​ജി​ദ്, ഡോ. ​സി​ദീ​ഖ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ശ​സ്ത്ര​ക്രി​യ ന​ട​ത്തി.


ഒ​ന്ന​ര​മാ​സ​ത്തെ ചി​കി​ത്സ​യ്ക്കു ശേ​ഷം യു​വാ​വ് സു​ഖം പ്രാ​പി​ച്ചു​തു​ട​ങ്ങി. എം​ഇ​എ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡ​യ​റ​ക്ട​റും ന്യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ. ​ഫ​സ​ല്‍ ഗ​ഫൂ​ര്‍ ഷി​യാ​സി​ന്‍റെ ചി​കി​ത്സ ചെ​ല​വി​ലേ​ക്ക് തു​ക കൈ​മാ​റി.