സം​സ്ഥാ​ന ജാ​വ​ലിം​ഗ് ത്രോ ​മ​ത്സ​രം യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍
Friday, August 2, 2024 5:23 AM IST
തേ​ഞ്ഞി​പ്പ​ലം: മൂ​ന്നാ​മ​ത് ദേ​ശീ​യ ജാ​വ​ലി​ന്‍ ദി​ന​ത്തി​ല്‍ ജി​ല്ലാ അ​ത്‌​ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന ത​ല ജാ​വ​ലിം​ഗ് ത്രോ ​മ​ത്സ​രം കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സ്റ്റേ​ഡി​യ​ത്തി​ല്‍ ഏ​ഴി​ന് ന​ട​ക്കും. പു​രു​ഷ വി​ഭാ​ഗം ( 800 ഗ്രാം,) ​അ​ണ്ട​ര്‍ 20, പു​രു​ഷ​ന്‍ (800 ഗ്രാം)അ​ണ്ട​ര്‍ 18 ആ​ണ്‍​കു​ട്ടി​ക​ള്‍ (700 ഗ്രാം), ​അ​ണ്ട​ര്‍ 16 ആ​ണ്‍ (600 ഗ്രാം), ​

അ​ണ്ട​ര്‍ 14 ആ​ണ്‍ (കി​ഡ്സ് ജാ​വ​ലിം​ഗ് ), വ​നി​താ വി​ഭാ​ഗം (600 ഗ്രാം), ​അ​ണ്ട​ര്‍ 20 ജൂ​ണി​യ​ര്‍ വ​നി​ത ( 600 ഗ്രാം), ​അ​ണ്ട​ര്‍ 18 പെ​ണ്‍ (500 ഗ്രാം), ​അ​ണ്ട​ര്‍ 16 പെ​ണ്‍ (500 ഗ്രാം ), ​അ​ണ്ട​ര്‍ 14 ( കി​ഡ്സ് ജാ​വ​ലിം​ഗ്) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍. അ​ത്‌​ല​റ്റു​ക​ള്‍​ക്ക് അ​വ​രു​ടെ പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളി​ല്‍ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കൂ.


ഓ​രോ ക്ല​ബി​നും ഓ​രോ വി​ഭാ​ഗ​ത്തി​ലും എ​ന്‍​ട്രി​ക​ള്‍ അ​യ​ക്കാം ഒ​രു കാ​യി​ക​താ​ര​ത്തി​ന് 100 രൂ​പ​യാ​ണ് ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ്. സം​സ്ഥാ​ന അ​സോ​സി​യേ​ഷ​ന്‍ അ​നു​വ​ദി​ച്ച ര​ജി​സ്ട്രേ​ഷ​ന്‍ ന​മ്പ​റോ എ​എ​ഫ്ഐ​യു​ഐ​ഡി ഉ​ള്ള​തോ ആ​യ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കാ​യി​ക​താ​ര​ങ്ങ​ളെ മാ​ത്ര​മേ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്കൂ​വെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 9446417899, 9995271784.