എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍
Friday, August 2, 2024 5:23 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ രാ​ത്രി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​ല്‍​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച എം​ഡി​എം​എ ല​ഹ​രി​മ​രു​ന്നു​മാ​യി യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. അ​ങ്ങാ​ടി​പ്പു​റം ചെ​ര​ക്കാ​പ​റ​മ്പ് സ്വ​ദേ​ശി പ​ട്ടാ​ണി മു​ഹ​മ്മ​ദ്ഹാ​രി​സി(34) നെ​യാ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ എ​സ്ഐ ഷി​ജോ.​സി.​ത​ങ്ക​ച്ച​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ജി​ല്ല​യി​ല്‍ ടൗ​ണു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് രാ​ത്രി​യി​ല്‍ സി​ന്ത​റ്റി​ക് ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗ​വും വി​ല്‍​പ്പ​ന​യും ന​ട​ക്കു​ന്ന​താ​യി എ​സ്പി​ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് പെ​രി​ന്ത​ല്‍​മ​ണ്ണ ഡി​വൈ​എ​സ്പി സാ​ജു.​കെ.​എ​ബ്ര​ഹാം, സി​ഐ സു​മേ​ഷ് സു​ധാ​ക​ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു.


പെ​രി​ന്ത​ല്‍​മ​ണ്ണ പോ​ലീ​സും ജി​ല്ലാ ആ​ന്‍റി നാ​ര്‍​കോ​ട്ടി​ക് സ്ക്വാ​ഡും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.