ഖാ​ദ​ര്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് ന​ട​പ്പാ​ക്ക​ല്‍; സ​ര്‍​ക്കാ​ര്‍ വ്യ​ഗ്ര​ത സം​ശ​യാ​സ്പ​ദ​മെ​ന്ന്
Friday, August 2, 2024 5:18 AM IST
മ​ല​പ്പു​റം: കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സ​മൂ​ല​മാ​യ മാ​റ്റം നി​ര്‍​ദേ​ശി​ക്കു​ന്ന ഖാ​ദ​ര്‍ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ​യും യാ​തൊ​രു ത​ര​ത്തി​ലു​ള്ള ച​ര്‍​ച്ച​ക​ളോ വി​ശ​ക​ല​ന​ങ്ങ​ളോ ന​ട​ത്താ​തെ​യും കേ​ര​ളം നേ​രി​ടു​ന്ന സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​ര​ന്ത​സ​മ​യം കൂ​ടി പ​രി​ഗ​ണി​ക്കാ​തെ മ​ന്ത്രി​സ​ഭ​യു​ടെ മു​മ്പാ​കെ വ​ച്ച് തി​ര​ക്കി​ട്ട് അം​ഗീ​ക​രി​പ്പി​ച്ചെ​ടു​ക്കാ​നു​ള്ള വ്യ​ഗ്ര​ത സം​ശ​യാ​സ്പ​ദ​മാ​ണെ​ന്ന് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ അ​ക്കാ​ഡ​മി​ക​മാ​യും ഭ​ര​ണ​പ​ര​മാ​യും ത​ക​ര്‍​ക്കു​ന്ന റി​പ്പോ​ര്‍​ട്ട് ഏ​ക​പ​ക്ഷീ​യ​മാ​യി അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​ത് ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.


അ​നാ​വ​ശ്യ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ മൂ​ലം അ​ക്കാ​ഡ​മി​ക മി​ക​വി​ന്‍റെ കാ​ര്യ​ത്തി​ല്‍ ക്ര​മേ​ണ പി​ന്നോ​ട്ടു പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ കൂ​ടു​ത​ല്‍ ത​ക​ര്‍​ച്ച​യി​ലേ​ക്ക് ന​യി​ക്കു​ന്ന അ​ശാ​സ്ത്രീ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് റി​പ്പോ​ര്‍​ട്ടി​ന്‍റെ ര​ണ്ടാം ഭാ​ഗം പു​റ​ത്തു​വി​ടാ​തെ മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം നേ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഏ​ക​പ​ക്ഷീ​യ​വും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വു​മാ​യ ഈ ​നി​ല​പാ​ടി​നെ​തി​രേ പൊ​തു​സ​മൂ​ഹ​ത്തെ മു​ന്‍​നി​ര്‍​ത്തി ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ള്‍​ക്ക് എ​ച്ച്എ​സ്എ​സ്ടി​എ നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​വെ​ങ്കി​ട മൂ​ര്‍​ത്തി, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നി​ല്‍ എം. ​ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.