പ്ര​ള​യം: പു​ലാ​മ​ന്തോ​ളി​ലെ ക്യാ​മ്പ് അ​വ​സാ​നി​പ്പി​ച്ചു
Friday, August 2, 2024 5:18 AM IST
പു​ലാ​മ​ന്തോ​ള്‍: പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കാ​യി പു​ലാ​മ​ന്തോ​ള്‍ യു​പി സ്കൂ​ളി​ല്‍ ആ​രം​ഭി​ച്ച ക്യാ​മ്പ് പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു. 11 കു​ടും​ബ​ങ്ങ​ളി​ലാ​യി 40 പേ​രാ​യി​രു​ന്നു ക്യാ​മ്പി​ല്‍. വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​ര്‍​ക്ക് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി.

പ്ര​ള​യം ബാ​ധി​ച്ച തി​രു​ത്ത് പ്ര​ദേ​ശം പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു. വാ​ര്‍​ഡ് മെ​ന്പ​ര്‍ സി. ​മു​ഹ​മ്മ​ദാ​ലി, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രാ​യ ടി. ​സാ​വി​ത്രി, കെ. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ, ചെ​മ്മ​ല​ശേ​രി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ.​അ​നീ​സ്,


എ​ച്ച്ഐ അ​നി​ല്‍​കു​മാ​ര്‍, ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രും സ​ന്ദ​ർ​ശ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. എ​ലി​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്ന്, പ്ര​ള​യ​ജ​ല​വു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​ര്‍​ക്ക് ഓ​യി​ന്‍​മെ​ന്‍റ് എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.