ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ചാ​ലി​യാ​റി​ലെ മ​ത്സ്യ​സ​മ്പ​ത്ത് ന​ശി​ച്ചു
Friday, August 2, 2024 5:18 AM IST
എ​ട​ക്ക​ര: വ​യ​നാ​ട് മു​ണ്ട​ക്കൈ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ചാ​ലി​യാ​ര്‍ പു​ഴ​യി​ലെ മ​ത്സ്യ​സ​മ്പ​ത്ത് പൂ​ര്‍​ണ​മാ​യി ന​ശി​ച്ചു. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​ണ്ണും മ​ര​ങ്ങ​ളും മാ​ലി​ന്യ​ങ്ങ​ളും ക​ല​ങ്ങി​മ​റി​ഞ്ഞ് എ​ത്തി​യ​തോ​ടെ ചാ​ലി​യാ​റി​ലെ മ​ത്സ്യ​ങ്ങ​ള്‍ ച​ത്തൊ​ടു​ങ്ങി. പു​ഴ​യി​ലെ വെ​ള്ള​മി​റ​ങ്ങി​യ​പ്പോ​ള്‍ പു​ഴ​യോ​രം നി​റ​യെ വ​ല​തും ചെ​റു​തു​മാ​യ മ​ത്സ്യ​ങ്ങ​ള്‍ ച​ത്ത് ചീ​ഞ്ഞ് കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.

മ​ന​ഞ്ഞി​ല്‍, ചു​ണ്ട​ന്‍, ആ​ര​ല്‍, പ​ര​ല്‍, ക​റ്റി, ക​ല്ലേ​മു​ട്ടി തു​ട​ങ്ങി വി​വി​ധ​യി​നം മ​ത്സ്യ​ങ്ങ​ളാ​ണ് പു​ഴ​യോ​ര​ങ്ങ​ളി​ല്‍ ച​ത്ത് കി​ട​ക്കു​ന്ന​ത്. 2019ല്‍ ​വ​യ​നാ​ട് പു​ത്തു​മ​ല​യി​ലെ​യും നി​ല​മ്പൂ​ര്‍ ക​വ​ള​പ്പാ​റ​യി​ലെ​യും ഉ​രു​ള്‍​പൊ​ട്ട​ലി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തി​ല്‍ ചാ​ലി​യാ​റി​ലെ ശു​ദ്ധ​ജ​ല മ​ത്സ്യ​സ​മ്പ​ത്ത് പൂ​ര്‍​ണ​മാ​യി ന​ശി​ച്ചി​രു​ന്നു.


അ​ഞ്ച് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം മ​ത്സ്യ സ​മ്പ​ത്ത് വ​ര്‍​ധി​ച്ച് വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ണ്ട​ക്കൈ​യി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍ വീ​ണ്ടും ചാ​ലി​യാ​റി​നെ ബാ​ധി​ച്ച​ത്. മു​ണ്ട​ക്കൈ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​തി​ന്‍റെ പി​റ്റേ​ദി​വ​സം ഭൂ​ദാ​നം മ​ച്ചി​ക്കൈ​യി​ല്‍ മീ​ന്‍ തി​ര​ഞ്ഞ് പോ​യ​വ​രാ​ണ് ചാ​ലി​യാ​റി​ലൂ​ടെ ഒ​ഴു​കി​വ​ന്ന ആ​ദ്യ മൃ​ത​ദേ​ഹം ക​ണ്ട​ത്.