ഷൂ​ട്ടിം​ഗ് മ​ത്സ​ര​ത്തി​ല്‍ അ​റ​ഫ ഷെ​റി​ന് വീ​ണ്ടും നേ​ട്ടം
Thursday, August 1, 2024 5:39 AM IST
മ​ക്ക​ര​പ്പ​റ​മ്പ്: പാ​ല​ക്കാ​ട്ട് ന​ട​ന്ന സം​സ്ഥാ​ന ഷൂ​ട്ടിം​ഗ് 50 മീ​റ്റ​ര്‍ പീ​പ് സൈ​റ്റ് മ​ത്സ​ര​ത്തി​ല്‍ ര​ണ്ട് സ്വ​ര്‍​ണ മെ​ഡ​ല്‍ നേ​ടി മ​ല​പ്പു​റം എം​എ​സ്പി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി അ​റ​ഫ ഷെ​റി​ന്‍.

ക​ഴി​ഞ്ഞ വ​ര്‍​ഷം പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ന​ട​ത്തി​യ സ്കൂ​ള്‍ ഷൂ​ട്ടിം​ഗ് മ​ത്സ​ര​ത്തി​ല്‍ ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ അ​റ​ഫ ഷെ​റി​ന്‍ സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു. കാ​ച്ചി​നി​ക്കാ​ട് സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ചെ​റു​ശോ​ല ഹം​സ-​സു​നീ​റ ദ​മ്പ​തി​മാ​രു​ടെ മ​ക​ളാ​ണ്.