ചെ​സ് മ​ത്സ​രം: ടി. ​പി. വി​ഷ്ണു​ദേ​വ്, സി. ​സാ​രം​ഗി ചാ​മ്പ്യ​ന്‍​മാ​ര്‍
Thursday, August 1, 2024 5:39 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: സം​സ്ഥാ​ന സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ സം​സ്ഥാ​ന ചെ​സ് ടെ​ക്നി​ക്ക​ല്‍ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച 19 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ര്‍​ക്കാ​യു​ള്ള ജി​ല്ലാ ചെ​സ് മ​ത്സ​ര​ങ്ങ​ള്‍ പെ​രി​ന്ത​ല്‍​മ​ണ്ണഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ത്തി.

80 പേ​ര്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ ഓ​പ്പ​ണ്‍​വി​ഭാ​ഗ​ത്തി​ല്‍ ടി.​പി. വി​ഷ്ണു​ദേ​വ്, എ.​പി. അ​മ​ല്‍, ഇ. ​ഷി​യാ​സ് മാ​ന്‍, എ​സ്.ന​വ​നീ​ത് കൃ​ഷ്ണ, ഗേ​ള്‍​സ് വി​ഭാ​ഗ​ത്തി​ല്‍ സി. ​സാ​രം​ഗി, ഇ. ​ഷ​ഹ​മ ഷെ​റി​ന്‍, സി.​സാ​വേ​രി, അ​ദ്വി​ക ആ​സി​ഷ് എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം വി​ജ​യി​ക​ളാ​യി.


സം​സ്ഥാ​ന ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​വ​ര്‍ മ​ല​പ്പു​റം ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കും. സി.​സു​രേ​ഷ് (സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ മ​ല​പ്പു​റം) മ​ത്സ​ര​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സീ​നി​യ​ര്‍ ചെ​സ്താ​രം കെ.​പി. ഇ​സ്മാ​യി​ല്‍ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി. അ​ശോ​ക​ന്‍ തി​രൂ​ര്‍, ഇ. ​ശി​ഹാ​ബു​ദ്ദീ​ന്‍, പി. ​നൗ​ഫ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.