റോ​ഡി​ലെ കു​ഴി​യി​ല്‍ ആ​ഴ്ന്നി​റ​ങ്ങി ബ​സ്
Thursday, August 1, 2024 5:39 AM IST
മേ​ലാ​റ്റൂ​ര്‍: യാ​ത്ര​ക്കാ​രു​മാ​യി വ​രി​ക​യാ​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സ് റോ​ഡി​ലെ കു​ഴി​യി​ല്‍ ആ​ഴ്ന്നി​റ​ങ്ങി. കീ​ഴാ​റ്റൂ​ര്‍ സെ​ന്‍റ​റി​ലേ​ക്ക് വ​രു​ന്ന വ​ഴി കീ​ഴാ​റ്റൂ​ര്‍ ആ​ലി​ക്ക​പ​റ​മ്പ് റോ​ഡി​ല്‍ മൃ​ഗാ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള ഇ​റ​ക്ക​ത്തി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 9.30 നാ​ണ് സം​ഭ​വം. പാ​ണ്ടി​ക്കാ​ട് നി​ന്ന് കീ​ഴാ​റ്റൂ​ര്‍ ആ​ലി​ക്ക​പ​റ​മ്പ് വ​ഴി കാ​ളി​കാ​വി​ലേ​ക്ക് പോ​കു​ന്ന മ​ഠ​ത്തി​ല്‍ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

പൊ​ട്ടി​പൊ​ളി​ഞ്ഞ റോ​ഡി​ലെ കു​ഴി​യി​ല്‍ മു​ന്‍ ച​ക്ര​ങ്ങ​ള്‍ ആ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ആ​ദ്യം നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ഹ​നം ത​ള്ളി​നീ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ര്‍​ന്ന് ജെ​സി​ബി​യി​ല്‍ വ​ടം കെ​ട്ടി ബ​സ് വ​ലി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. ഏ​താ​നും മ​ണി​ക്കൂ​റു​ക​ള്‍ ഇ​തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.


കീ​ഴാ​റ്റൂ​ര്‍ ആ​റാം വാ​ര്‍​ഡി​ലെ ഈ ​ഭാ​ഗ​ത്തെ അ​ര​കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന റോ​ഡ് കാ​ല​ങ്ങ​ളാ​യി ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്. നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും റോ​ഡ് ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി​യി​ല്ലാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. മേ​ലാ​റ്റൂ​രി​ല്‍ നി​ന്നു പ​ട്ടി​ക്കാ​ട് വ​ട​പു​റം പാ​ത​യെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത​യാ​യ​തി​നാ​ല്‍ സ്കൂ​ള്‍ ബ​സ് അ​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കു​ന്ന​ത് ഇ​തു വ​ഴി​യാ​ണ്.