ക​ല്ല​ള കോ​ള​നി​യി​ല്‍ ഒ​റ്റ​പ്പെ​ട്ട വ​യോ​ധി​ക​യെ ക്യാ​മ്പി​ലെ​ത്തി​ച്ചു
Thursday, August 1, 2024 5:39 AM IST
ക​രു​വാ​ര​കു​ണ്ട്: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ക​രു​വാ​ര​കു​ണ്ടി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലാ​ണ് ക്യാ​മ്പ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക​രു​വാ​ര​കു​ണ്ടി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ലാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​ട​ങ്ങി​യി​ട്ടു​ള്ള​ത്.

ക​ണ്ണ​ത്ത് മ​ല​വാ​രം, ആ​ര്‍​ത്ത​ല​ക്കു​ന്ന്, മ​ഞ്ഞ​ളാം​ചോ​ല, പു​റ്റ​ള, പ​ന്നി​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കു​ടും​ബ​ങ്ങ​ളെ​യാ​ണ് ക്യാ​മ്പി​ല്‍ എ​ത്തി​ക്കു​ന്ന​ത്. ഇ​തി​നി​ടെ ക​ല്ല​ള കോ​ള​നി​യി​ല്‍ അ​വ​ശ​നി​ല​യി​ലാ​യ വ​യോ​ധി​ക​യെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ സാ​ഹ​സി​ക​മാ​യി ക്യാ​മ്പി​ല്‍ എ​ത്തി​ച്ചു.


ക്യാ​മ്പി​ലെ​ത്താ​ന്‍ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​വ​രെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മാ​റ്റി താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, റ​വ​ന്യു എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ക്യാ​മ്പി​ല്‍ മെ​ഡി​ക്ക​ല്‍ സം​ഘം ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പൊ​ന്ന​മ്മ പ​റ​ഞ്ഞു. യു​വ​ജ​ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും വി​വി​ധ കൂ​ട്ടാ​യ്മ​ക​ളും ക്യാ​മ്പി​ലു​ള്ള​വ​ര്‍​ക്ക് സ​ഹാ​യ​വു​മാ​യി രം​ഗ​ത്തു​ണ്ട്.

അ​തേ​സ​മ​യം ക​രു​വാ​ര​കു​ണ്ടി​ലെ ടൂ​റി​സം കേ​ന്ദ്രം സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത് വി​ല​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന സ​ര്‍​വ​ക​ക്ഷി​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.