ന​ര​ക​യാ​ത്ര​യ്ക്ക് വി​ട; അ​മ്പ​ല​മു​ക്ക് റോ​ഡ് റീ​ടാ​ര്‍ ചെ​യ്തു
Tuesday, September 24, 2024 6:32 AM IST
പേ​രൂ​ര്‍​ക്ക​ട: വാ​ഹ​ന​യാ​ത്രി​ക​രു​ടെ ന​ര​ക​യാ​ത്ര​യ്ക്കു വി​ര​മ​മി​ട്ടു​കൊ​ണ്ട് അ​മ്പ​ല​മു​ക്ക് റോ​ഡ് റീ​ടാ​ര്‍ ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ടാ​റിം​ഗ് അ​ധി​കൃ​ത​ര്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

നീ​ണ്ട ര​ണ്ടു​വ​ര്‍​ഷ​മാ​യി 200 മീ​റ്റ​റോ​ളം വ​രു​ന്ന റോ​ഡ് ത​ക​ര്‍​ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നു. നി​ര​ന്ത​ര​മു​ള്ള പൈ​പ്പ് പൊ​ട്ട​ലു​ക​ളാ​ണ് റോ​ഡി​നെ ത​ക​ര്‍​ത്ത​ത്. ഇ​ട​യ്ക്കി​ടെ കു​ഴി​യ​ട​യ്ക്ക​ല്‍ മ​ഹാ​മ​ഹം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യി​രു​ന്നി​ല്ല. എം​സി റോ​ഡി​ല്‍നി​ന്ന് ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന​തി​നാ​ല്‍ റോ​ഡി​ലെ കു​ഴി​ക​ള്‍ വ​ന്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് സൃ​ഷ്ടി​ച്ചി​രു​ന്നു. ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ ഒ​രു​കി​ലോ​മീ​റ്റ​ര്‍ നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കും ദൃ​ശ്യ​മാ​യി​രു​ന്നു. റീ​ടാ​റിം​ഗ് പൂ​ര്‍​ത്തീ​ക​രി​ച്ച​തോ​ടെ അ​മ്പ​ല​മു​ക്ക് ജം​ഗ്ഷ​നി​ലെ വാ​ഹ​ന​ത്തി​ര​ക്കി​ന് അ​യ​വു വ​ന്നി​ട്ടു​ണ്ട്.