നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Monday, September 23, 2024 10:22 PM IST
പേ​രൂ​ര്‍​ക്ക​ട: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. കു​ട​പ്പ​ന​ക്കു​ന്ന് പാ​തി​രി​പ്പ​ള്ളി ഇ​ള​യ​മ്പ​ള്ളി പു​തു​വ​ല്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ സു​നി​ല്‍​കു​മാ​ര്‍ (31) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടു​കൂ​ടി നാ​ലാ​ഞ്ചി​റ കോ​ട്ട​മു​ക​ള്‍ റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.

പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ സു​നി​ല്‍​കു​മാ​ര്‍ വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ല്‍ മ​ട​ങ്ങു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട വാ​ഹ​നം കോ​ട്ട​മു​ക​ളി​ലെ ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡ്ഡി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.


ബൈ​ക്കി​ല്‍ നി​ന്നു തെ​റി​ച്ചു​വീ​ണ സു​നി​ല്‍​കു​മാ​ര്‍ സ​മീ​പ​ത്തെ തൂ​ണി​ല്‍ ചെ​ന്നി​ടി​ച്ചു. ബൈ​ക്ക് അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​വി​വാ​ഹി​ത​നാ​ണ്.