തോ​ട്ടം തൊ​ഴി​ലാ​ളി സ​മ​രം 26ന്
Monday, September 23, 2024 5:17 AM IST
നേ​മം: അ​ട​ഞ്ഞു​കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കു​ക, തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന വ​ർ​ധ​ന​വ് പി​എ​ൽ​സി തീ​രു​മാ​ന​പ്ര​കാ​രം ന​ട​പ്പാ​ക്കു​ക, ശ​മ്പ​ള കു​ടി​ശി​ക, ഗ്രാ​റ്റ്യൂ​റ്റി , പി​എ​ഫ് കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക,

ല​യ​ങ്ങ​ൾ ന​വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ളാ പ്ലാ​ന്‍റേ​ഷ​ൻ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ (ഐ​എ​ൻ​ടി​യു​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 26 ന് ​വി​തു​ര വി​ല്ലേ​ജ് ആ​ഫീ​സ് പ​ടി​ക്ക​ൽ ജി​ല്ലാ​ത​ല സ​ത്യാ​ഗ്ര​ഹം ന​ട​ത്താ​ൻ വി​തു​ര​യി​ൽ ചേ​ർ​ന്ന പ്ലാ​ന്‍റേ​ഷ​ൻ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ ജി​ല്ലാ നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.


അ​രു​വി​യോ​ട് സു​രേ​ന്ദ്ര​ൻ അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റും പ്ലാ​ന്‍റേ​ഷ​ൻ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ വി.​ആ​ർ. പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ . ഉ​വൈ​സ് ഖാ​ൻ, ജ​ലി​ൻ ജ​യ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.