കാ​ട്ടാ​ക്ക​ട എ​സ്എ​ൻ ന​ഗ​ർ റോ​ഡി​ലെ കു​ഴി അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു
Monday, September 23, 2024 5:31 AM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട എ​സ്എ​ൻ ന​ഗ​ർ റോ​ഡി​ലെ കുഴി അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. എ​സ്എ​ൻ ന​ഗ​റി​ൽ നി​ന്നും പൂ​വ​ച്ച​ൽ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന സ്ഥ​ല​ത്തെ കോ​ൺ​ക്രീ​റ്റ് റോ​ഡി​ൽ സ്ലാ​ബ് ത​ക​ർ​ന്ന് ഇ​ടി​ഞ്ഞു താ​ഴ്ന്നു​ണ്ടാ​യ വ​ലി​യ കു​ഴി​യാ​ണ് അ​പ​ക​ട ഭീ​ഷ​ണി ആ​കു​ന്ന​ത്.

അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. വ​ഴി​യാ​ത്ര​ക്കാ​ർ ത​ന്നെ ഇ​പ്പൊ​ൾ ക​ല്ലു​ക​ൾ നി​റ​ച്ച് താ​ത്കാ​ലി​ക പ​രി​ഹാ​രം ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഇ​തി​നു മു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ൽ ഇ​ത് ഇ​ടി​ഞ്ഞു താ​ഴാ​ൻ സാ​ധ്യ​ത​യു​ണ്ട്.

അ​ടി​യ​ന്തി​ര​മാ​യി പ്ര​ശ്‌​ന​പ​രി​ഹാ​രം കാ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.