കൊ​ച്ചു​വേ​ളി ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ എ​സ്റ്റേ​റ്റി​ല്‍ തീ​പി​ടി​ത്തം; അ​ഞ്ചുല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു
Tuesday, September 24, 2024 6:32 AM IST
വ​ലി​യ​തു​റ: കൊ​ച്ചു​വേ​ളി ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഗോ​ഡൗ​ണി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ഞാ​യ​റാ​ഴ്ച രാ​ത്രി 10.30 ഓ​ടു​കൂ​ടി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

കൊ​ച്ചു​വേ​ളി സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഷീ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ഹ​സീ​ന കെ​മി​ക്ക​ല്‍ ഇ​ന്‍​ഡ​സ്ട്രി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​മു​ണ്ടാ​കാ​ന്‍ ഇ​ട​യാ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മ​ല്ല. പൊ​ട്ടി​ത്തെ​റി​യോ​ടു​കൂ​ടി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സോ​പ്പ്, ഹാ​ന്‍​ഡ് വാ​ഷ് തു​ട​ങ്ങി​യ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മിച്ച് ശേ​ഖ​ര​ണം ന​ട​ത്തി വ​ന്നി​രു​ന്ന ഗോ​ഡൗ​ണി​ലാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പൊ​ട്ടി​ത്തെ​റി​യു​ടെ ശ​ബ്ദംകേ​ട്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ വി​വ​രം ചാ​ക്ക ഫ​യ​ര്‍ ഫോ​ഴ്‌​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.


തു​ട​ര്‍​ന്ന് എ​സ്എ​ഫ്ആ​ര്‍ഒ ഷി​ബു​വിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ഫ്​ആ​ര്‍​ഒ മാ​രാ​യ സ​ജി എ​സ്.​ നാ​യ​ര്‍, പൊ​ന്‍​രാ​ജ്, എ.​വി. അ​ഭി​ലാ​ഷ്, എസ്. സു​ബി​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സേ​നാം​ഗ​ങ്ങ​ളെ​ത്തി ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​ര്‍ സ​മ​യം ചെല​വ​ഴി​ച്ചാ​ണ് തീ​കെ​ടു​ത്തി​യ​ത്. നി​ര​വ​ധി സാ​ധ​ന​ങ്ങ​ള്‍ ക​ത്തി ന​ശി​ച്ചു. ഏ​ക​ദേ​ശം അഞ്ചുല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.