നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി ഗു​ണ്ട ഷാ​ന​വാ​സ് പി​ടി​യി​ൽ
Monday, September 23, 2024 5:31 AM IST
നെ​ടു​മ​ങ്ങാ​ട് : അ​ടി​പി​ടി, പി​ടി​ച്ചു​പ​റി, മോ​ഷ​ണം തു​ട​ങ്ങി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ പു​ലി​പ്പാ​റ തേ​വ​രും കു​ഴി ല​ക്ഷം​വീ​ട്ടി​ൽ ഷാ​ന​വാ​സ്‌ (42) നെ ​നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​ന്ന​ലെ നെ​ടു​മ​ങ്ങാ​ട് ക​ച്ചേ​രി ജം​ഗ്ഷ​നി​ലെ ക​ട​ക​ളി​ൽ നി​ന്നും ഗു​ണ്ടാ​പ്പി​രി​വ് ന​ട​ത്തു​ന്നു എ​ന്ന് വി​വ​രം കി​ട്ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ പ്ര​തി പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും പോ​ലീ​സ് വാ​ഹ​നം ത​ക​ർ​ക്കു​ക​യും ചെ​യ്തു.


വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി പ്ര​തി​ക് 19 ല​ധി​കം കേ​സു​ക​ൾ ഉ​ള്ള​താ​യി പോ​ലീ​സ് പ​റ​യു​ന്നു. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നും പോ​ലീ​സി​ന്‍റെ ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തി​യ​തി​ലു​മാ​ണ് കേ​സ്.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.