മെ​ക്കാ​നി​ക്ക​ല്‍ ത്രോ​മ്പ​ക്ട​മി വി​ജ​യ​കര​മാ​ക്കി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​ കോ​ള​ജ്
Tuesday, September 24, 2024 6:32 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മെ​ക്കാ​നി​ക്ക​ല്‍ ത്രോ​മ്പ​ക്ട​മി വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി. സ്‌​ട്രോ​ക്ക് ബാ​ധി​ച്ച തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ 70 വ​യ​സു​കാ​ര​നാ​ണ് മെ​ക്കാ​നി​ക്ക​ല്‍ ത്രോ​മ്പ​ക്ട​മി​യി​ലൂ​ടെ ര​ക്ത​ക്കു​ഴ​ലി​ലെ വ​ലി​യ ബ്ലോ​ക്ക് മാ​റ്റി​യ​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വു​ള്ള ചി​കി​ത്സാ രീ​തി​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കൈ​കാ​ലു​ക​ള്‍​ക്ക് സ്വാ​ധീ​ന​ക്കു​റ​വു​മാ​യി വ​യോ​ധി​ക​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ എ​ത്തി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ല്‍ സ്‌​ട്രോ​ക്ക് ആ​ണെ​ന്ന് ക​ണ്ടെ​ത്തി. ആ​ദ്യം ക​ട്ട​പി​ടി​ച്ച ര​ക്തം അ​ലി​യി​ച്ച് ക​ള​യാ​നു​ള്ള ഐവി ത്രോം​ബോ​ലൈ​സി​സ് ചി​കി​ത്സ ന​ല്‍​കി. തു​ട​ര്‍​ന്നു വ​ലി​യ ര​ക്ത​ക്കു​ഴ​ലി​ലെ ബ്ലോ​ക്ക് മാ​റ്റാ​നാ​യി മെ​ക്കാ​നി​ക്ക​ല്‍ ത്രോ​മ്പ​ക്ട​മി ചി​കി​ത്സ ന​ട​ത്തി. രോ​ഗി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.


എമ​റി​റ്റ​സ് പ്രഫ​. ഡോ. ​തോ​മ​സ് ഐ​പ്പ്, ന്യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ചി​ത്ര, ഡോ. ​റാം മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ടീ​മാ​ണ് ചി​കി​ത്സ​യ്ക്ക് മേ​ല്‍​നോ​ട്ടം വ​ഹി​ച്ച​ത്.