കനത്ത കാറ്റിൽ മരത്തിന്‍റെ കൊന്പൊടിഞ്ഞുവീണു
Tuesday, September 24, 2024 6:32 AM IST
പാ​ലോ​ട്: ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പെ​യ്ത മ​ഴ​യോ​ടൊ​പ്പം വീ​ശിയ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ൽ തി​രു​വ​ന​ന്ത​പു​രം-തെ​ങ്കാ​ശി പാ​ത​യി​ൽ മൈ​ല​മൂ​ട് മു​സ്‌ലിം പ​ള്ളി​ക്കു സ​മീ​പം കൂ​റ്റ​ൻ മ​ര​ത്തി​ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞ് റോ​ഡി​ൽ പ​തി​ച്ചു.

ഇ​തേ​സ​മ​യം റോ​ഡി​ലൂ​ടെപോ​യ കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​റും പോ​ലീ​സു​കാ​രും സ​ഞ്ച​രി​ച്ച വാ​ഹ​നം ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. ഉ​ട​ൻ ത​ന്നെ എ​സ്ഐയു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ക​യും വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. കു​ള​ത്തൂ​പ്പു​ഴ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​മാ​യി ചേ​ർ​ന്ന് ശി​ഖ​രം മു​റി​ച്ചു​മാ​റ്റി.


നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​രമു​ള്ള പ​രാ​തി​യെ തു​ട​ർ​ന്നു റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മു​റി​ച്ചു മാ​റ്റു​വാ​ൻ തീ​രു​മാ​നം ആ​യ​താ​യും മു​റി​ക്കേ​ണ്ട മ​ര​ങ്ങ​ളു​ടെ ലി​സ്റ്റ് പൂ​ർ​ത്തീ​ക​രി​ച്ചു മാ​ർ​ക്കിംഗ് ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.