എം​ഡി​എംഎ സഹിതം യു​വ​തി​യും യു​വാ​വും പി​ടി​യി​ല്‍
Tuesday, September 24, 2024 6:32 AM IST
വ​ലി​യ​തു​റ: 50 ഗ്രാം ​എം​ഡി​എംഎ യു​മാ​യി യു​വ​തി​യെ​യും യു​വാ​വി​നെ​യും വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഠി​നം​കു​ളം മ​ണ​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ജ​നാ​ര്‍​ദ​ന​ന്‍റെ മ​ക​ന്‍ മ​ണി​ക​ണ്ഠ​ന്‍ (36) , തൃ​ശൂ​ര്‍ വ​ര​ന്ത​ര​പ​ള്ളി പൂ​ക്കോ​ട് അ​മ്പ​ല​പ്പള്ളി ഹൗ​സി​ല്‍ അ​മ്പി​ളി​യു​ടെ മ​ക​ള്‍ ആ​തി​ര (19) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​യൂ​ടി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള കൊ​പ്രാ​പ്പു​ര ഭാ​ഗ​ത്തു​നി​ന്നാണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ ഇ​രു​വ​രി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രി​ല്‍ നി​ന്നും 50 ഗ്രാ​മോ​ളം തൂ​ക്കം വ​രു​ന്ന എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്. ആ​തി​ര​യു​മാ​യി മ​ണി​ക​ണ്ഠ​ന്‍ ബെം​ഗ​ളൂ​രൂ​വി​ല്‍ വ​ച്ച​ായി​രു​ന്നു പ​രി​ച​യ​പ്പെ​ട്ട​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.


ഈ ​പ​രി​ച​യം ഇ​രു​വ​രും ത​മ്മി​ലു​ള്ളഎം​ഡിഎംഎയു​ടെ കൂ​ട്ട് ക​ച്ച​വ​ട​ത്തി​നി​ട​യാ​യി. എം​ഡി​എം​എയു​ടെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു. വ​ഞ്ചി​യൂ​ര്‍ എ​സ്എ​ച്ച്ഒ ഷാ​നി​ഫ്, എ​സ് ​ഐമാ​രാ​യ മ​ഹേ​ഷ്, ഗോ​പ​കു​മാ​ര്‍, സി​പി​ഒ മാ​രാ​യ ഷാ​ജി, ശ്യാം ​എ​ന്നി​വ​രു​ള്‍​പ്പെ​ട്ട പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.