തോട്ടം തൊഴിലാളികൾക്ക് പാന്പുകടിയേറ്റു
Tuesday, September 24, 2024 6:32 AM IST
വി​തു​ര: ബോ​ണ​ക്കാ​ട് തോ​ട്ടം തൊ​ഴാ​ലാ​ളി​ക​ൾ​ക്കു പാ​മ്പ് ക​ടി​യേ​റ്റു. തോ​ട്ടം തൊ​ഴാ​ലാ​ളി​ക​ൾ ആ​യ രാ​ജേ​ന്ദ്ര​ൻ (57), സെ​ൽ​വ​രാ​ജ് (54) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. രാ​ജേ​ന്ദ്ര​ന്‍റെ ക​വി​ളി​ൽ ക​ടി​യേ​റ്റ​ത്തി​നെ തു​ട​ർ​ന്ന് ര​ക്ഷി​ക്കാ​ൻ ആ​യി പ​രി​ശ്ര​മി​ച്ച സെ​ൽ​വ​രാ​ജി​ന്‍റെ കൈ​യി​ലും ക​ടി​യേ​റ്റു. ഇ​രു​വ​രേയും വി​തു​ര താ​ലൂ​ക്ക് ആശുപത്രിയിലെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കുശേ​ഷം മെ​ഡി​ക്ക​ൽ കോള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​ജേ​ന്ദ്ര​ൻ നി​ല​വി​ൽ ഐ​സിയു​വി​ൽ ആ​ണ്.