പ്രാ​വ​ച്ച​മ്പ​ലം - ന​രു​വാ​മൂ​ട് റോ​ഡി​ല്‍ ന​ര​ക​യാ​ത്ര
Monday, September 23, 2024 5:31 AM IST
നേ​മം : പ്രാ​വ​ച്ച​മ്പ​ലം - ന​രു​വാ​മൂ​ട് റോ​ഡി​ല്‍ ന​ടു​വൊ​ടി​ക്കു​ന്ന ന​ര​ക​യാ​ത്ര​യെ​ന്ന് നാ​ട്ടു​കാ​ർ. അ​രി​ക്ക​ട​മു​ക്കി​ല്‍ റെ​യി​ല്‍​വേ പാ​ലം പ​ണി ന​ട​ക്കു​ന്ന സ്ഥ​ല​ത്തെ റോ​ഡ് പൊ​ട്ടി​പൊ​ളി​ഞ്ഞ് വ​ലി​യ കു​ഴി​ക​ളാ​യി കി​ട​ക്കു​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ ന​ടു​വൊ​ടി​യാ​ന്‍ കാ​ര​ണം.

ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളാ​യി ഈ ​അ​വ​സ്ഥ തു​ട​ര്‍​ന്നി​ട്ടും പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ല്‍ അ​റ്റ​കു​റ്റ പ​ണി ന​ട​ത്തു​ക​യോ ടാ​റിം​ഗി​ന് ശ്ര​മി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്തും വ​ന്‍​കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ഇ​തു വ​ഴി വാ​ഹ​ന​ങ്ങ​ള്‍ വ​ള​രെ ബു​ദ്ധി​മു​ട്ടി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. മ​ഴ പെ​യ്താ​ല്‍ റോ​ഡി​ലെ കു​ഴി​ക​ള​റി​യാ​തെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​വ​ര്‍ നി​ര​വ​ധി​യാ​ണ്. ഇ​തി​നോ​ക​ടം നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ര്‍​ക്ക് വീ​ണ് പ​രി​ക്കേ​റ്റി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം ക​ന്യാ​കു​മാ​രി റെ​യി​ല്‍​പാ​ത ഇ​ര​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ലം നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തു​കാ​ര​ണ​മാ​ണ് റോ​ഡ് ശ​രി​യാ​ക്കാ​ന്‍ ത​ട​സ​മെ​ന്ന വാ​ദ​മാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ​റ​യു​ന്ന​ത്.


ഇ​തു​വ​ഴി വ​ലി​യ ഭാ​രം വ​ഹി​ച്ചു​ള്ള ലോ​റി​ക​ള്‍ നി​ര​ന്ത​രം ക​യ​റി​യി​റ​ങ്ങു​ന്ന​ത് കാ​ര​ണ​മാ​ണ് റോ​ഡ് ത​ക​രാ​ന്‍ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ക​ര​മ​ന​ക​ളി​യി​ക്കാ​വി​ള പാ​ത വ​ഴി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് മൊ​ട്ട​മൂ​ട് , ന​രു​വാ​മൂ​ട് ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്ക് ദി​വ​സ​വും പോ​കു​ന്ന​ത്. ഈ ​റോ​ഡി​ല്‍ സ്‌​കൂ​ളു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

പൊ​ളി​ഞ്ഞ റോ​ഡി​ന്‍റെ ര​ണ്ട് വ​ശ​ങ്ങ​ളും കാ​ട് ക​യ​റി കി​ട​ക്കു​ന്ന​തി​നാ​ല്‍ കാ​ല്‍​ന​ട പോ​ലും ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്.

റോ​ഡി​ന്‍റെ ശോ​ച‍്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​ള്ളി​ച്ച​ല്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചി​രു​ന്നു.