റെയിൽവേ അ​ടി​പ്പാ​ത നി​ര്‍​മാ​ണ​ത്തി​നെ​തി​രെ പ്ര​ക്ഷോ​ഭം
Tuesday, September 24, 2024 6:32 AM IST
പാ​റ​ശാ​ല: ​പ​ര​ശു​വ​യ്ക്ക​ലി​ലെ റെ​യി​ല്‍​വേ അ​ടി​പ്പാ​ത​യു​ടെ നി​ര്‍​മാ​ണ​ത്തി​നെ​തി​രെ എ​ല്‍​ഡി​എ​ഫ് പ​ര​ശു​വ​യ്ക്ക​ല്‍ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ഹു​ജ​ന​പ്ര​ക്ഷോ​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. അ​തി​ന്‍റെ ആ​ദ്യ​പ​ടി എ​ന്ന നി​ല​യ്ക്കു റെ​യി​ല്‍​വേ വ​കു​പ്പ് മ​ന്ത്രി, തി​രു​വ​ന​ന്ത​പു​രം എം​പി, പാ​റ​ശാ​ല എം​എ​ല്‍​എ തു​ട​ങ്ങി​യ ജ​ന​പ്ര​തി​നി​തി​ക​ള്‍​ക്കും, ബ​ന്ധ​പ്പെ​ട്ട ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും നി​വേ​ദ​നം ന​ല്‍​കാ​നും, പ്ര​ക്ഷോ​ഭ സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​പ്പു​ശേ​ഖ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു. ശ്രീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം അ​ഡ്വ. അ​ജ​യ​കു​മാ​ര്‍ ബ​ഹു​ജ​ന പ്ര​ക്ഷോ​ഭം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ച്ചു.


പാ​ര്‍​ട്ടി ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി മ​ധു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു, വാ​ര്‍​ഡ് മെ​മ്പ​ര്‍ ജ​യ​ന്‍​കു​മാ​ര്‍, സ​ണ്ണി എ​ന്നി​വ​രും നാ​ട്ടു​കാ​രും ബ​ഹു​ജ​ന​ങ്ങ​ളും ഒ​പ്പം പ​ങ്കാ​ളി​ത്വം വ​ഹി​ച്ചു.