ഹൃ​ദ​യ​ഭി​ത്തി​യി​ലെ വി​ള്ള​ല്‍: ര​ണ്ടാം ത​വ​ണ​യും ശ​സ്ത്ര​ക്രി​യ വി​ജ​യം
Tuesday, September 24, 2024 6:32 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് അ​ത്യ​പൂ​ര്‍​വ​മാ​യി സം​ഭ​വി​ക്കു​ന്ന ഹൃ​ദ​യ​ഭി​ത്തി​യി​ലെ വി​ള്ള​ല്‍ മാ​റ്റാ​ന്‍ ന​ട​ത്തി​യ താ​ക്കോ​ല്‍​ദ്വാ​ര ശ​സ്ത്ര​ക്രി​യ ര​ണ്ടാം ത​വ​ണ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി.

അ​ണ്ടൂ​ര്‍​ക്കോ​ണം സ്വ​ദേ​ശി​യാ​യ 57-കാ​ര​നാ​ണ് വെ​ന്‍​ട്രി​ക്കു​ലാ​ര്‍ സെ​പ്റ്റ​ല്‍ റ​പ്ച്ച​ര്‍ എ​ന്ന രോ​ഗ​ത്തി​നു ചി​കി​ത്സ ന​ല്‍​കി​യ​ത്. ക​ഠി​ന​മാ​യ ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ര്‍​ന്ന് കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ തീ​വ്രപ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച രോ​ഗി​ക്ക് ഹൃ​ദ​യാ​ഘാ​തമാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. മ​രു​ന്നു​കൊ​ണ്ട് ര​ക്ത​സ​മ്മ​ര്‍​ദം നി​യ​ന്ത്രി​ക്ക​പ്പെ​ട്ടി​രു​ന്ന രോ​ഗി​യി​ല്‍ ഹൃ​ദ​യം തു​റ​ക്കാ​തെ ത​ന്നെ ഹൃ​ദ​യ​ഭി​ത്തി​യി​ലെ വി​ള്ള​ല്‍ അ​ട​യ്ക്കാ​ന്‍ സാ​ധി​ച്ചു. ഒ​രാ​ഴ്ച മു​മ്പ് ഇ​തേ രോ​ഗം ബാ​ധി​ച്ച ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​യാ​യ മ​റ്റൊ​രു രോ​ഗി​ക്കും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ താ​ക്കോ​ല്‍​ദ്വാ​ര ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ രോ​ഗം ഭേ​ദ​മാ​ക്കി​യി​രു​ന്നു.


ഹൃ​ദ്രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ. ശി​വ​പ്ര​സാ​ദ്, അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ശോ​ഭ, ഹൃ​ദ​യശ​സ്ത്ര​ക്രി​യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ര​വി​കു​മാ​ര്‍, ഡോ. ​മാ​ത്യു ഐ​പ്പ്, ഡോ. ​സി​ബു മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ ശ​സ്ത്ര​ക്രി​യ​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. തീ​വ്രപ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന രോ​ഗി സു​ഖം പ്രാ​പി​ച്ചു വ​രു​ന്നു.