മീനുകൾ ചത്തുപൊന്തിയ സംഭവം : ഫം​ഗ​ല്‍ ഇ​ന്‍​ഫെക്‌ഷ​ന്‍ മൂലമെ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പ്
Tuesday, September 24, 2024 6:32 AM IST
വെ​ള്ള​റ​ട: റി​സ​ര്‍​വോ​യ​റി​ല്‍​ ക​രി​മീ​ന്‍, പ​ള്ള​ത്തി, തി​ലോ​പ്പി​യ ഇ​ന​ത്തി​ല്‍​പ്പെ​ട്ട മീ​നു​ക​ള്‍ ച​ത്തു​പൊ​ങ്ങു​ന്ന​ത് ഫം​ഗ​ല്‍ ഇ​ന്‍​ഫെ​ക്‌ഷന്‍ മൂ​ല​മെന്നു ഫി​ഷ​റീ​സ് വ​കു​പ്പ്. ഈ ​മാ​സം ആ​റാം തീ​യ​തി പ​ന്ത പ്ലാ​മൂ​ട്ടി​ലാ​ണ് ആ​ദ്യ​മാ​യി മീ​ന്‍ ച​ത്തു പൊ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ മാ​യം, പ​ന്ത, നെ​യ്യാ​ര്‍ ഡാം ​ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പം, ഉ​ത്ത​രം​ക​യം, അ​ണമു​ഖം, കൊ​മ്പ എ​ന്നി​വി​ടങ്ങ​ളി​ലും പ​ള്ള​ത്തി, തി​ലോ​പ്പി​യ ഇ​ന​ത്തി​ലു​ള്ള മീ​നു​ക​ള്‍ നി​ര​വ​ധി​യാ​യി ച​ത്തു​പൊ​ങ്ങി​യി​രു​ന്നു.എ​ന്നാ​ല്‍ ഏ​റ്റ​വുംകൂ​ടു​ത​ലാ​യി ച​ത്തു​പൊ​ങ്ങി​യ​ത് ഉ​ത്ത​രംക​യ​ത്താ​ണ്.

ഫി​ഷ​റീ​സ് വ​കു​പ്പ് ജ​ലം ശേ​ഖ​രി​ച്ച് ക​ണി​യാ​പു​രം ലാ​ബി​ല്‍ പ​രി​ശോ​ധ​ിച്ചപ്പോ​ഴാ​ണ് ഫം​ഗ​ല്‍ ഇ​ന്‍​ഫെ​ക്‌ഷനാ​ണ് മീനുകൾ ചാ കാൻ കാരണമെന്ന് അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത്. പ​രി​ശോ​ധ​ന ഫ​ലം ഇന്നലെ ഉ​ച്ച​യോടെയാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പി​നു ല​ഭി​ച്ച​തെ​ന്നു നെ​യ്യാ​ര്‍​ഡാം ഫി​ഷ​റീ​സ് വ​കു​പ്പ് എ.​ഡി. സ​ജീ​വ് കു​മാ​ര്‍ അ​റി​യി​ച്ചു. പാ​റ​ശാ​ല, നെ​യ്യാ​റ്റി​ന്‍​ക​ര, കാ​ട്ടാ​ക്ക​ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​യ്ക്കുവാ​നും കൃ​ഷി​ക്കും വ്യാ​പ​ക​മാ​യി ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് നെ​യ്യാ​ര്‍ ഡാ​മി​ലെ ജ​ലമാ​യ​തി​നാ​ല്‍ നാ​ട്ടു​കാ​ര്‍ ഏറെ ആ​ശ​ങ്ക​യി​ല്‍ ആ​യി​രു​ന്നു.


ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പും, കാ​ളി​പ്പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്യോ​ഗ​സ്ഥ​രും സാ​മ്പി​ള്‍ ശേ​ഖ​രി​ച്ച് വി​വി​ധ ലാ​ബു​ക​ളി​ലാ​യി അ​യ​ച്ചി ട്ടു​ണ്ട്.​ തു​ട​ര്‍​ച്ച​യാ​യി മ​ഴ ല​ഭി​ച്ച​തി​നു​ശേ​ഷം ​ക​ഠി​ന​മാ​യ ചൂ​ട് കൂ​ടി​യ​താ​ണ് ഫം​ഗ​സ് ഉ​ണ്ടാ​കാ​ന്‍ കാ​ര​ണ​മെ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പ് പ​റ​യു​ന്നു . വി​ഷ​യം പൂ​ര്‍​ണ​മാ​യി വ്യ​ക്ത​മാ​ക​ണ​മെ​ങ്കി​ല്‍ മ​റ്റു ര​ണ്ട് ലാ​ബ് ടെ​സ്റ്റുംകൂ​ടി ല​ഭി​ക്കേ​ണ്ട​തു​ണ്ട്. അ​മ്പൂ​രി, പ​ന്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്നു വ്യാ​പ​ക​മാ​യി റി​സ​ര്‍​വോയ​റി​ലേ​ക്ക് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും മ​റ്റുമാ​ലി​ന്യങ്ങ​ളും ത​ള്ളു​ന്ന​താ​യി പൊ​തു​വേ പ​രാ​തി നി​ല​നി​ല്‍​ക്കു​ക​യാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി എ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്.