കാ​ക്കാ​മൂ​ല ബ​ണ്ട് റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Tuesday, September 24, 2024 6:32 AM IST
നേ​മം: കാ​ക്കാ​മൂ​ല -പൂ​ങ്കു​ളം പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന കാ​ക്കാ​മൂ​ല ബ​ണ്ട് റോ​ഡി​ന് കു​റു​കെ വെ​ള്ള​യാ​ണി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി റോ​ഡ് ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് അ​ട​ച്ചി​ടു​മെ​ന്നു കെ​ആ​ർ​എ​ഫ്​ബി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

26 മു​ത​ൽ ര​ണ്ടു വ​ർ​ഷ​ത്തേ​ക്കോ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു വ​രെ​യോ ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. തി​രു​വ​ല്ലം ഭാ​ഗ​ത്തുനി​ന്നു ക​ല്ലി​യൂ​ർ ഭാ​ഗ​ത്തേ​ക്കും, തി​രി​ച്ചും പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള റൂ​ട്ട്. കെ​എ​സ്ആ​ർ​ടി​സി ബ​സ്, മ​റ്റു വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​ധാ​ന റൂ​ട്ട് തി​രു​വ​ല്ലം ഭാ​ഗ​ത്തുനി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പൂ​ങ്കു​ളം ജം​ഗ്ഷ​നി​ൽ നി​ന്നും വ​ല​തു തി​രി​ഞ്ഞു വെ​ങ്ങാ​നൂ​ർ-​പെ​രി​ങ്ങ​മ്മ​ല-​കാ​ക്കാ​മൂ​ല-​ക​ല്ലി​യൂ​ർ വ​ഴി ബാ ​ല​രാ​മ​പു​ര​ത്തേ​ക്കുപോ​ക​ണം.


ടു ​വീ​ല​ർ, ത്രീ ​വീ​ല​ർ, ഫോ​ർ വീ​ല​ർ വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള റൂ​ട്ട് തി​രു​വ​ല്ലം ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പൂ​ങ്കു​ളം ജം​ഗ്ഷ​നി​ൽ നി​ന്നും വ​ല​തു തി​രി​ഞ്ഞു കോ​ളി​യൂ​ർ - മു​ട്ട​യ്ക്കാ​ട് - ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി റോ​ഡ് വ​ഴി - കാ​രി​ക്കു​ഴി - കാ​ക്കാ​മൂ​ല വ​ഴി ക​ല്ലി​യൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം.