ട്രെ​യി​നു​ക​ളി​ലെ ഭി​ക്ഷാ​ട​ന​ത്തി​നെ​തി​രേ കാ​മ്പ​യി​നു​മാ​യി ഫ്ര​ണ്ട്‌​സ് ഓ​ണ്‍ റെ​യി​ല്‍​സ്
Monday, September 23, 2024 5:31 AM IST
തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​നു​ക​ളി​ല്‍ ഭി​ക്ഷാ​ട​ന​ത്തി​നെ​തി​രെ കാ​മ്പ​യി​നു​മാ​യി ഫ്ര​ണ്ട്‌​സ് ഓ​ണ്‍ റെ​യി​ല്‍​സ് രം​ഗ​ത്ത്. കേ​ര​ള​ത്തി​ലെ ട്രെ​യി​നു​ക​ളി​ല്‍ ഭി​ക്ഷാ​ട​ന മാ​ഫി​യ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ല​യാ​ളി​യു​ടെ അ​നാ​വ​ശ്യ​മാ​യ അ​ഭി​മാ​ന ബോ​ധ​മാ​ണ് ഭി​ക്ഷാ​ട​ന മാ​ഫി​യ​യ്ക്ക് പി​ന്തു​ണ ന​ല്‍​കു​ന്ന അ​ന്ത​രീ​ക്ഷം ഇ​ന്ന് കേ​ര​ള​ത്തി​ല്‍ സൃ​ഷ്ടി​ക്കു​ന്ന​തി​ന് മൂ​ല​കാ​ര​ണ​മെ​ന്നു ഫ്ര​ണ്ട്‌​സ് ഓ​ണ്‍ റെ​യി​ല്‍​സ് പ​റ​യു​ന്നു.

കൈ ​നീ​ട്ടു​ന്ന​വ​രെ നി​രാ​ശ​രാ​ക്കാ​തെ അ​ഞ്ചും പ​ത്തും വാ​രി എ​റി​യു​ന്നു. അ​ടു​ത്ത് ഇ​രി​ക്കു​ന്ന​വ​ന്‍റെ മു​ന്നി​ല്‍ ദാ​നം ചെ​യ്ത് ഊ​റ്റം കൊ​ള്ളു​ന്ന മ​ല​യാ​ളി ഒ​രു കാ​ര്യം മ​ന​സി​ലാ​ക്ക​ണം. നാം ​ന​ല്‍​കു​ന്ന നാ​ണ​യ​തു​ട്ടു​ക​ളാ​ണ് നാ​ളെ ന​മ്മു​ടെ ത​ന്നെ സു​ര​ക്ഷി​ത​ത്വം ന​ഷ്ട​മാ​ക്കു​ന്ന​ത്.


ക​ണ്ണു​ക​ളി​ല്ലാ​ത്ത​വ​ര്‍, കാ​ലു​ക​ളും കൈ​ക​ളും ഇ​ല്ലാ​ത്ത നി​സ​ഹാ​യ രൂ​പ​ങ്ങ​ള്‍ ഇ​വ​രെ​യെ​ല്ലാം ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​ക​ള്‍ ചെ​ന്ന​വ​സാ​നി​ക്കു​ന്ന​ത് വ​ലി​യ ലോ​ബി​ക​ളി​ലാ​ണ്. നാം ​ഓ​രോ ത​വ​ണ നാ​ണ​യ​ങ്ങ​ളി​ലൂ​ടെ ഇ​ത്ത​രം ലോ​ബി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മ്പോ​ള്‍ ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ര​വ​ധി പി​ഞ്ചോ​മ​ന​ക​ളെ കാ​ണാ​താ​കു​ന്നു​ണ്ട് എ​ന്ന വ​സ്തു​ത മ​റ​ന്നു പോ​ക​രു​ത്.

നാം ​ന​ല്‍​കു​ന്ന പ​ണം ഒ​ടു​വി​ല്‍ എ​ത്തു​ന്ന​ത് വ​ലി​യ സാ​മൂ​ഹി​ക വി​പ​ത്തി​ലേ​ക്കാ​ണെ​ന്ന തി​രി​ച്ച​റി​വ് ന​മു​ക്കു​ണ്ടാ​ക​ണം. അ​ത്യാ​വ​ശ്യ​മെ​ങ്കി​ല്‍ ഭ​ക്ഷ​ണം വാ​ങ്ങി ന​ല്‍​കാ​മെ​ന്നും ഫ്ര​ണ്ട്‌​സ് ഓ​ണ്‍ റെ​യി​ല്‍​സ് വ്യ​ക്ത​മാ​ക്കു​ന്നു.