പെ​ട്രോ​ൾ പ​മ്പ് ആ​ക്ര​മ​ണ​ക്കേ​സിലെ പ്ര​ധാ​നപ്ര​തി പി​ടി​യി​ൽ
Tuesday, September 24, 2024 6:32 AM IST
കാ​ട്ടാ​ക്ക​ട: പെ​ട്രോ​ൾ പ​മ്പ് ആ​ക്ര​മ​ണ​ക്കേ​സിലെ പ്ര​ധാ​നപ്ര​തി പി​ടി​യി​ൽ. ഊ​രൂ​ട്ട​മ്പ​ലം പെ​ട്രോ​ൾ പ​മ്പ് ആ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യെ കൊ​ല്ല​ത്തു​നി​ന്നു മാ​റ​ന​ല്ലൂ​ര് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ബാ​ല​രാ​മ​പു​രം ആ​ലു​വി​ള സൗ​മ്യ​ഭ​വ​നി​ൽ ആ​ദ​ർ​ശാ​ണ് (27) പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി നാ​ലി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. നാ​ലു ബൈ​ക്കു​ക​ളി​ലാ​യി ബാ​ല​രാ​മ​പു​രം-​കാ​ട്ടാ​ക്ക​ട റോ​ഡി​ല് പ്ര​വർത്തി​ക്കു​ന്ന പെ​ട്രോ​ള് പ​മ്പി​ല് ഇ​ന്ധ​നം നി​റ​ക്കു​ന്ന​തി​നു​വേ​ണ്ടി​യെ​ത്തി​യ പ​ത്തം​ഗ​സം​ഘം ര​ണ്ട് ബൈ​ക്കു​ക​ളി​ൽ ഇ​ന്ധ​നം നി​റ​ച്ചശേ​ഷം പ​ണം നൽകാ​തെ മ​ട​ങ്ങാൻ ശ്ര​മി​ച്ച​ത് ജീ​വ​ന​ക്കാ​ർ ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സം​ഘം ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യും പ​മ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 25,000 രൂ​പ​യ​ട​ങ്ങി​യ ബാ​ഗ് ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു.


സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ ര​ണ്ടു​മാ​സ​ത്തി​നു​ശേ​ഷം മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. എ​ന്നാ​ൽ പ്ര​ധാ​ന പ്ര​തി​യാ​യ ആ​ദ​ർശി​നെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റു ജി​ല്ല​ക​ളി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​വേ കൊ​ല്ല​ത്ത് നി​ന്നാ​ണ് ഇ​ക്ക​ഴി​ഞ്ഞ​ദി​വ​സം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. എ​സ്ഐ കി​ര​ൺശ്യാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റിമാൻഡ് ചെയ്തു.