ജെ.ബി. കോശി കമ്മീഷൻ സമ്മേളനവും പ്രതിഭകൾക്ക് ആദരവും
Tuesday, September 24, 2024 6:32 AM IST
വെ​ള്ള​റ​ട: കെ​എ​ല്‍സിഎ പെ​രു​ങ്ക​ട​വി​ള സോ​ണ​ല്‍ സ​മി​തി സം​ഘ​ടി​പ്പി​ച്ച ജെ.ബി. കോ​ശി സോ​ണ​ല്‍ സ​മ്മേ​ള​ന​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും ഡോ. ശ​ശി ത​രൂ​ര്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രൈസ്തവ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തെക്കു​റി​ച്ചു പ​ഠി​ച്ച റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച് ഒ​രുവ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും റി​പ്പോ​ര്‍​ട്ട് പൂ​ര്‍​ണ​മാ​യി പു​റ​ത്തുവി​ടാ​ത്ത​തെന്തെന്നും, ക​മ്മീ​ഷ​ന്‍ ഉ​ട​ന്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ന​ല്‍​കി​യ 284 ശു​പാ​ര്‍​ശ​ക​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ വൈ​കു​ന്ന​തെ​ന്തെ​ന്നും ഡോ. തരൂർ ചോദിച്ചു.

സോ​ണ​ല്‍ പ്ര​സി​ഡന്‍റ് ബി​നി​ല്‍ മ​ണ​ലു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.കെ. ഹ​രീ​ന്ദ്ര​ന്‍ എംഎ​ല്‍എ ​മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി. മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ക​ള്‍ ഡോ. മ​റി​യ ഉ​മ്മ​ന്‍ മു​ഖ്യാ​തി​ഥിയാ​യി​രു​ന്നു. ക​ട്ട​യ്‌​ക്കോ​ട് ഇ​ട​വ​ക അം​ഗ​വും രൂ​പ​ത​യു​ടെ അ​ഭി​മാ​ന​വു​മാ​യ വാ​ട്ട​ര്‍ അ​ഥോറിറ്റി എം ​ഡി ബി​നു ഫ്രാ​ന്‍​സി​സിനെ പൊ​ന്നാ​ട അ​ണി​യി​ച്ച് സ്വീ​ക​ര​ണം ന​ല്‍​കി. രൂ​പ​ത അ​ല്‍​മാ​യ ഡ​യ​റ​ക്ട​ര്‍ ഫാ. എസ്.എം. അ​നി​ല്‍​കു​മാ​ര്‍ അ​നു​ഗ്ര​ഹപ്ര​ഭാ​ഷ​ണം ന​ട​ത്തി. പെ​രു​ങ്ക​ട​വി​ള സോ​ണ​ല്‍ ആ​ത്മീയ ഉ​പ​ദേഷ്ടാ​വ് ഫാ. സി​ജോ ജോ​സ്, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ല്‍​ഫ്ര​ഡ് ഡി. വി​ല്‍​സ​ണ്‍, ​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എൻ.വി. വികാ​സ് കു​മാ​ര്‍, ​കെഎ​ല്‍സിഎ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ ജോ​സ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ മ​ഞ്ജു എ​ന്നി​വ​ര്‍ പ്രസംഗിച്ചു.


സോ​ണ​ല്‍ സെ​ക്ര​ട്ട​റി ധ​ര്‍​മ​രാ​ജ് സ്വാ​ഗ​ത​വും ട്രഷ​റ​ര്‍ അ​ജി​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. ജെ.ബി. കോ​ശി ക​മ്മി​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് സെ​മി​നാ​ര്‍ ഫെ​റോ​ന വി​കാ​രി റവ. ഡോ. സി​റി​ല്‍ ഹാ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ല്‍​വ​സ്റ്റ​ര്‍, എം.എം. അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ സെ​മി​നാ​റി​ല്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. അ​ജ​യ​കു​മാ​ര്‍, ജെ. അ​ഗ​സ്റ്റി​ന്‍, ​സൗ​മ്യ, കി​ര​ണ്‍​കു​മാ​ര്‍, വി​ജ​യ​കു​മാ​ര്‍, മ​ണി​ക്കു​ട്ട​ന്‍ ചെ​മ്പു​ര്, ജ​യ​രാ​ജ് പാ​ലി​യോ​ട്, സി​ല്‍​വ​റ്റ​ര്‍, രാ​ജ്കു​മാ​ര്‍, മു​ഴ​ങ്ങി​ല്‍ രാ​ജു, ശ്യം​ലാ​ല്‍, സ​ജീ​വ്, സാംരാ​ജ് ചി​ല​മ്പ​റ, സ​ന​ല്‍​കു​മാ​ര്‍, ബി​ജോ​യ് ആ​ങ്കോ​ട്, മ​ധു, ജോ​ണി, ബി​നോ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.