വി​വാ​ഹ പാ​ര്‍​ട്ടി​യി​ലെ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു
Monday, July 15, 2024 7:07 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട​യി​ൽ വി​വാ​ഹ പാ​ർ​ട്ടി​ക്കി​ടെ​യു​ണ്ടാ​യ ത​ർ​ക്കം ക​ത്തി​കു​ത്തി​ൽ ക​ലാ​ശി​ച്ചു. വി​വാ​ഹ പാ​ജ​ക​പു​ര​യി​ല്‍ നി​ന്ന് അ​നു​മ​തി​യി​ല്ലാ​തെ ഭ​ക്ഷ​ണ​മെ​ടു​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

അ​മ്പൂ​രി​സ്വ​ദേ​ശി​ക​ളാ​യ സി​ബി, ഏ​ലി​യാ​സ് എ​ന്നി​വ​ര്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്. ജീ​പ്പി​ൽ എ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പ​രി​ക്കേ​റ്റ​വ​ർ പ​റ​യു​ന്നു.

ബാ​ല​രാ​മ​പു​ര​ത്ത് നി​ന്നെ​ത്തി​യ സം​ഘം വാ​ഹ​ന​ത്തി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മി​ക​ൾ എ​ത്തി​യ വാ​ഹ​നം പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​ടി​ച്ച് ത​ക​ര്‍​ത്തു.

വി​വാ​ഹ പ​രി​പാ​ടി​യി​ല്‍ എ​ത്തി​യ സം​ഘം പാ​ച​ക​പ്പു​ര​യി​ല്‍ നി​ന്ന് അ​നു​മ​തി​യി​ല്ലാ​തെ ഭ​ക്ഷ​ണം എ​ടു​ത്ത​തി​നെ ചോ​ദ്യം ചെ​യ്ത​താ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം.

സം​ഭ​വ​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്