മ​ര്യാ​പു​രം ക​ര്‍​മ​ല ദേ​വാ​ല​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Sunday, July 14, 2024 6:40 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: മ​ര്യാ​പു​രം പ​രി​ശു​ദ്ധ ക​ര്‍​മ​ല​മാ​താ ദേ​വാ​ല​യ​ത്തി​ന്‍റെ ഇ​ട​വ​ക മധ്യസ്ഥ തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഇ​ട​വ​ക വി​കാ​രി ഫാ. ​ക്രി​സ്തു​ദാ​സ് കൊടിയേറ്റിനു മു​ഖ്യകാ​ര്‍​മിക​ത്വം വ​ഹി​ച്ചു. തി​രു​നാ​ള്‍ പ്രാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് നി​ഡ്സ് ഡ​യ​റ​ക്ട​ര്‍ ഫാ.​ രാ​ഹു​ല്‍ ബി. ​ആ​ന്‍റോ മു​ഖ്യകാ​ര്‍​മിക​നാ​യി.

തി​രു​നാ​ള്‍ ദി​ന​ങ്ങ​ളി​ല്‍ വൈ​കു ന്നേരം നാലുമുതൽ‍ ബൈ​ബി​ള്‍ പാ​രാ​യ​ണം, ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന, ദി​വ്യ​ബ​ലി എ​ന്നി​വ ഉ​ണ്ടാ​വും. ഇ​ന്ന​ലെ ആ​രം​ഭി​ച്ച ജീ​വി​ത ന​വീ​ക​ര​ണ ധ്യാ​ന​ത്തി​നു ചാലക്കുടി പോ​ട്ട ഡി​വൈ​ന്‍ ധ്യാ​നകേ​ന്ദ്ര​ത്തി​ലെ ഫാ.​ ആ​ന്‍റ​ണി​ പ​യ്യം​പ​ള്ളി യും സം​ഘ​വും നേ​തൃ​ത്വം ന​ല്‍​കും.


ബു​ധ​നാ​ഴ്ച​യാ​ണ് ധ്യാ​ ന​ത്തി​ന്‍റെ സ​മാ​പ​നം. 20 നു വൈകുന്നേരം ആറിനു ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യെ തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണമുണ്ടാകും. സ​മാ​പ​ന ദി​ന​മാ​യ 21 ന് രാ​വി​ലെ 9.45 മു​ത​ല്‍ ന​ട​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലിക്ക് നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ മെ​ത്രാ​ന്‍ ഡോ.​ വി​ന്‍​സ​ന്‍റ് സാ​മു​വ​ല്‍ മു​ഖ്യകാ​ര്‍​മിക​ത്വം വ​ഹി​ക്കും.