വി​ല്ലേ​ജ് ഓ​ഫീ​സ് നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണം: എ​ഐ​വൈ​എ​ഫ്
Sunday, July 7, 2024 6:40 AM IST
പാ​ലോ​ട് : പെ​രി​ങ്ങ​മ്മ​ല വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് എ ​ഐ​വൈ​എ​ഫ് പെ​രി​ങ്ങ​മ​ല യൂ​ണി​റ്റ് ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സാ​ക്കി മാ​റ്റു​വാ​ൻ മ​ന്ത്രി കെ.​രാ​ജ​ൻ 50 ല​ക്ഷം അ​നു​വ​ദി​ച്ച് നി​ർ​മാ​ണ ചു​മ​ത​ല ആ​റ് മാ​സ​ത്തി​ന് മു​ൻ​പ് സം​സ്ഥാ​ന നി​ർ​മി​തി കേ​ന്ദ്ര​ത്തെ ഏ​ല്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​തു​വ​രെ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​മോ, പ​ഴ​യ കെ​ട്ടി​ട പൊ​ളി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഇ​പ്പോ​ൾ വി​ല്ലേ​ജ് ആ​ഫീ​സ് വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും എ​ഐ​വൈ​എ​ഫ് അ​റി​യി​ച്ചു.


മു​ഹ​മ്മ​ദ് അ​മീ​നി​ന്‍റെ അ​ധ‍്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ക​ൺ​വ​ൻ​ഷ​ൻ എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജെ. ​അ​രു​ൺ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.