റാ​വി​സ് പ്ര​തി​ധ്വ​നി സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​നു ടെ​ക്നോ​പാ​ർ​ക്കി​ൽ തു​ട​ക്കം
Sunday, July 7, 2024 6:40 AM IST
തി​രു​വ​ന​ന്ത​പു​രം: ഐ​ടി ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മ​സം​ഘ​ട​ന​യാ​യ പ്ര​തി​ധ്വ​നി സം​ഘ​ടി​പ്പി​ക്കു​ന്ന ’റാ​വി​സ് പ്ര​തി​ധ്വ​നി സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് ടെ​ക്നോ​പാ​ർ​ക്കി​ൽ തു​ട​ക്ക​മാ​യി.
ടെ​ക്നോ​പാ​ർ​ക്കി​ലെ ഐ​ടി ക​ന്പ​നി​ക​ൾ മ​ത്സ​രി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​രം വി​നു ജോ​സ് നി​ർ​വ​ഹി​ച്ചു.

നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​ർ ട്രോ​ഫി കൈ​മാ​റു​ന്ന ച​ട​ങ്ങും ടീ​മു​ക​ളു​ടെ ബൈ​ക്ക് റാ​ലി​യും ജേ​ഴ്സി അ​നാ​ച്ഛാ​ദ​ന​വും ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. വി​വി​ധ ക​ന്പ​നി​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന പ്ര​തി​ധ്വ​നി ടീ​മും കെ​യു​ഡ​ബ്ല്യു​ജെ മീ​ഡി​യ ഇ​ല​വ​നും ത​മ്മി​ലു​ള്ള പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തോ​ടെ​യാ​ണ് ടൂ​ർ​ണ​മന്‍റ് ആ​രം​ഭി​ച്ച​ത്.


പ്ര​ദ​ർ​ശ​ന മ​ത്സ​രം ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ഗ​സ്റ്റ് അ​വ​സാ​നം വ​രെ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ൻ​റി​ൽ 152 മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. വി​വി​ധ ടീ​മു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 93 ഐ​ടി ക​ന്പ​നി​ക​ളി​ൽ നി​ന്നു​ള്ള 2000 ല​ധി​കം ജീ​വ​ന​ക്കാ​ർ ക​ള​ത്തി​ലി​റ​ങ്ങും.

ടെ​ക്നോ​പാ​ർ​ക്ക് ഗ്രൗ​ണ്ടി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. ആ​ദ്യ റൗ​ണ്ടു​ക​ൾ ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ലും പി​ന്നീ​ട് നോ​ക്കൗ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ലും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. സെ​മി ഫൈ​ന​ലും ഫൈ​ന​ലും പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ ആ​യി​രി​ക്കും.