x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ പ​രു​മ​ല പ​ള്ളി പെ​രു​ന്നാ​ളി​ന് ഞാ​യ​റാ​ഴ്ച കൊ​ടി​യേ​റും


Published: October 25, 2025 11:05 PM IST | Updated: October 25, 2025 11:05 PM IST

പ​ത്ത​നം​തി​ട്ട: ഭാ​ര​ത ക്രൈ​സ്ത​വ​രു​ടെ പ്ര​ഥ​മ വി​ശു​ദ്ധ​നാ​യ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 123-ാം മ​ത് ഓ​ർ​മ പെ​രു​ന്നാ​ളി​ന് ഞാ​യ​റാ​ഴ്ച കൊ​ടി​യേ​റും. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ ആ​ണ് കൊ​ടി​യേ​റ്റു​ക.

ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ആ​ണ് കൊ​ടി​യേ​റു​ന്ന​ത്. വെ​റ്റി​ല വാ​നി​ലേ​ക്ക് വി​ത​റി ആ​യി​ര​ങ്ങ​ൾ ച​ട​ങ്ങി​ൽ പ​ങ്കാ​ളി​ക​ളാ​കും. രാ​വി​ലെ പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് സ​ഭ​യു​ടെ മാ​ധ്യ​മ വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദീ​യ​സ്കോ​റോ​സ് മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

ഒ​രാ​ഴ്ച്ച​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന പെ​രു​നാ​ളി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ സം​ബ​ന്ധി​ക്കും.

Tags : parumala church fest

Recent News

Up