മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഇന്നലെ അരങ്ങേറിയ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനു ജയം. ഹോം മത്സരത്തിൽ റയൽ മാഡ്രിഡ് 2-1ന് ബാഴ്സലോണയെ കീഴടക്കി. കിലിയൻ എംബപ്പെ (22'), ജൂഡ് ബെല്ലിങ്ഗം (43') എന്നിവരാണ് റയലിനായി ഗോൾ നേടിയത്. ഫെർമിൻ ലോപ്പസിന്റെ (38') വകയായിരുന്നു ബാഴ്സയുടെ ഗോൾ.
Tags : Real Madrid