ഹൈദരാബാദ്: പ്രൈം വോളിബോൾ 2025 സീസൺ ചാന്പ്യൻപട്ടം ബംഗളൂരു ടോർപിഡോസിന്. ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് മുംബൈ മിറ്റിയോഴ്സിനെയാണ് ബംഗ്ലൂരു കീഴടക്കിയത്. ടോർപിഡോസിന്റെ ആക്രമണത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ മുംബൈക്കു സാധിച്ചില്ല. സ്കോർ: 15-13, 16-4, 15-13. ബംഗളൂരുവിന്റെ കന്നിക്കിരീടമാണ്.
Tags : Bangalore