ഉധംപുരിൽ ഭീകരാക്രമണം; സിആർപിഎഫ് ഇൻസ്പെക്ടർക്കു വീരമൃത്യു
ഉധംപുരിൽ ഭീകരാക്രമണം; സിആർപിഎഫ് ഇൻസ്പെക്ടർക്കു വീരമൃത്യു
Tuesday, August 20, 2024 2:32 AM IST
ജ​​​​മ്മു: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ ഉ​​​​ധം​​​​പു​​​​രി​​​​ൽ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ​​​​ക്കു വീ​​​​ര​​​​മൃ​​​​ത്യു.

ഉ​​​​ധം​​​​പു​​​​ർ ജി​​​​ല്ല​​​​യി​​​​ലെ വി​​​​ദൂ​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​മാ​​​​യ ചി​​​​ൽ മേ​​​​ഖ​​​​ല​​​​യി​​​​ൽ സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫും ലോ​​​​ക്ക​​​​ൽ പോ​​​​ലീ​​​​സി​​​​ലെ സ്പെ​​​​ഷ​​​​ൽ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ​​​​സ് ഗ്രൂ​​​​പ്പും ചേ​​​​ർ​​​​ന്ന പ​​​​ട്രോ​​​​ൾ സം​​​​ഘ​​​​ത്തി​​​​നു നേ​​​​ർ​​​​ക്ക് ഭീ​​​​ക​​​​ര​​​​ർ വെ​​​​ടി​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് 187-ാം ബ​​​​റ്റാ​​​​ലി​​​​യ​​​​നി​​​​ലെ ജി ​​​​ക​​​​ന്പ​​​​നി അം​​​​ഗ​​​​മാ​​​​യ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ കു​​​​ൽ​​​​ദീ​​​​പി​​​​നു ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചെ​​​​ങ്കി​​​​ലും മ​​​​രി​​​​ച്ചു.


ആ​​​​ക്ര​​​​മ​​​​ണ​​​​ശേ​​​​ഷം ര​​​​ക്ഷ​​​​പ്പെ​​​​ട്ട ഭീ​​​​ക​​​​ര​​​​ർ​​​​ക്കാ​​​​യി തെ​​​​ര​​​​ച്ചി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ചു. കാ​​​​ഷ്മീ​​​​രി​​​​ൽ അ​​​​ടു​​​​ത്ത​​​​മാ​​​​സം നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കേ​​​​യാ​​​​ണ് ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.