ഷോക്കേറ്റ് നാലു മരണം
Thursday, September 12, 2024 5:17 AM IST
ചന്ദ്രാപുർ: കൃഷിസ്ഥലത്തിനു ചുറ്റും വൈദ്യുതവേലി കെട്ടുന്നതിനിടെ ഷോക്കേറ്റ് മഹാരാഷ്ട്രയിൽ നാലു പേർ മരിച്ചു. ഒരാൾക്കു പരിക്കേറ്റു. ഗണേഷ്പൂർ ഗ്രാമത്തിലാണു സംഭവം. പരിക്കേറ്റ സച്ചിൻ എന്നയാളെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.