യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം
Wednesday, September 11, 2024 2:18 AM IST
ന്യൂഡൽഹി: ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
ഡൽഹി എയിംസിൽ ചികിത്സയിലുള്ള യെച്ചൂരിക്ക് അതിതീവ്ര പരിചരണ വിഭാഗത്തിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകിവരികയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അദ്ദേഹത്തിന്റ ആരോഗ്യനില വിദഗ്ധ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചുവരികയാണെന്നും സിപിഎം അറിയിച്ചു. 72കാരനായ യെച്ചൂരിയെ കടുത്ത പനിയെത്തുടർന്ന് ഓഗസ്റ്റ് 19നാണ് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്.