എം.കെ. രാഘവൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി
Wednesday, September 11, 2024 2:18 AM IST
ന്യൂഡൽഹി: കോഴിക്കോട് എംപി എം.കെ. രാഘവനെയും അമർ സിംഗിനെയും(പഞ്ചാബ്) ലോക്സഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി(സിപിപി) സെക്രട്ടറിമാരായി നിയമിച്ചു.
രൺജീത് രഞ്ജൻ ആണു രാജ്യസഭയിലെ പാർലമെന്ററി പാർട്ടി സെക്രട്ടറി. വിജയ് വസന്തിനെ ട്രഷററായി നിയമിച്ചു. സിപിപി ചെയർപേഴ്സൺ സോണിയഗാന്ധിയാണു നിയമനങ്ങൾ നടത്തിയത്.