സുപ്രീംകോടതിയുടെ അന്ത്യശാസനം വകവയ്ക്കാതെ ബംഗാളിലെ ജൂണിയർ ഡോക്ടർമാർ സമരത്തിൽ
Wednesday, September 11, 2024 1:47 AM IST
കോൽക്കത്ത: ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനു മുന്‍പ് ജോലിക്കു കയറണമെന്ന സുപ്രീംകോടതി അന്ത്യശാസനം വകവയ്ക്കാതെ ബംഗാളിലെ ജൂണിയർ ഡോക്ടർമാർ സമരത്തിൽ.
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആർജി കർ ആശുപത്രിയിലെ വനിതാ ഡോക്ടർക്കു നീതി ലഭിക്കുംവരെ സമരം തുടരുമെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.
തുടർച്ചയായ 32-ാം ദിവസമാണ് ഡോക്ടർമാർ സമരം നടത്തുന്നത്. കോൽക്കത്ത പോലീസ് കമ്മീഷണറെയും സംസ്ഥാന ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും നീക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടർമാർ ഉന്നയിക്കുന്നത്.