നീരവ് മോദിയുടെ 29.75 കോടിയുടെ വസ്തുവകകൂടി കണ്ടുകെട്ടി
Thursday, September 12, 2024 4:18 AM IST
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് ശതകോടികളുടെ വായ്പയെടുത്തശേഷം രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ 29.75 കോടി രൂപയുടെ വസ്തുവകകൾകൂടി കണ്ടുകെട്ടിയതായി എൻഫോഴ്മെന്റ് ഡയറക്ടറേറ്റ്.
ബാങ്ക് നിക്ഷേപം, ഭൂമി, കെട്ടിടങ്ങൾ തുടങ്ങിയ ഇനങ്ങളിലുള്ള സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള അനുമതി ലഭിച്ചതിനെത്തുടർന്നാണ് നടപടിയെന്ന് പത്രക്കുറിപ്പിൽ ഇഡി വിശദീകരിച്ചു.
നേരത്തേ ഇന്ത്യയിലും വിദേശത്തുമായി നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 2,596 കോടി രൂപയുടെ വസ്തുവകകൾ ഇഡി കണ്ടുകെട്ടിയിരുന്നു.
നീരവ് മോദി സാന്പത്തിക കുറ്റവാളിയാണെന്ന് 2019 ൽ മുംബൈ പിഎംഎൽഎ കോടതി വിധിച്ചിരുന്നു. അതേവർഷം ലണ്ടനിൽ ഇയാൾ അറസ്റ്റിലാവുകയുമായിരുന്നു.