സിംലയിൽ മോസ്ക് പൊളിക്കണമെന്ന ആവശ്യവുമായി പ്രതിഷേധം
Thursday, September 12, 2024 5:17 AM IST
ഷിംല: ഷിംലയിലെ സഞ്ജൗലിയിലെ മോസ്ക് പൊളിക്കണമെന്നാവശ്യപ്പെട്ട് തീവ്ര ഹിന്ദുവിഭാഗക്കാരുടെ പ്രതിഷേധം.
മോസ്ക് അനധികൃതമായി നിർമിച്ചതാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. പ്രതിഷേധക്കാർക്ക് നേരേ ജലപീരങ്കിയും പ്രയോഗിച്ചു.
സബ്സി മണ്ഡി ധല്ലിയിൽനിന്ന് സഞ്ജൗലിയിലേക്ക് നൂറുകണക്കിന് ഹിന്ദുത്വ പ്രവർത്തകർ നടത്തിയ റാലി പോലീസ് മോസ്കിനു സമീപം ബാരിക്കേഡ് വച്ചു തടയുകയായിരുന്നു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രതിഷേധക്കാർ പോലീസിനുനേരേ കല്ലേറും നടത്തി.
ഹിന്ദു ജാരഗൺ മഞ്ച് സെക്രട്ടറി കമൽ ഗൗതം ഉൾപ്പെടെ നിരവധി പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.