മറാഠ സംവരണം: ജരാങ്കെ വീണ്ടും നിരാഹാരത്തിന്
Wednesday, September 11, 2024 2:18 AM IST
ഛത്രപതി സംഭാജിനഗർ: മഠാഠ സംവരണ വിഷയത്തിൽ ആക്ടിവിസ്റ്റ് മനോജ് ജരാങ്കെ ഈ മാസം 16 അർധരാത്രി മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും.
മഠാഠകൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലിക്കും പത്തു ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനുള്ള ബിൽ ഫെബ്രുവരിയിൽ മഹാരാഷ്ട്ര നിയമസഭ പാസാക്കിയിരുന്നു.
എന്നാൽ, മറാഠകളെ ഒബിസിയിൽ ഉൾപ്പെടുത്തി സംവരണം വേണമെന്നാണു ജരാങ്കെയുടെ ആവശ്യം. മറാഠ സംവരണപ്രക്ഷോഭത്തെത്തുടർന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മറാഠ്വാഡയിൽ ബിജെപിസഖ്യത്തിനു തിരിച്ചടി നേരിടേണ്ടിവന്നു.