വാഹനാപകടം: മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്റെ മകന്റെ ഡ്രൈവർ അറസ്റ്റിൽ
Wednesday, September 11, 2024 1:47 AM IST
നാഗ്പുർ: നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് അപകടമുണ്ടാക്കിയ, മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുളെയുടെ മകൻ സങ്കേത് ബവൻകുളെയുടെ കാറിന്റെ ഡ്രൈവർ അറസ്റ്റിൽ. നാഗ്പുരിലെ തിരക്കേറിയ റോഡിൽ തിങ്കളാഴ്ച പുലർച്ചെ ഒന്നോടെയാണ് അപകടം.
ഔഡി കാർ ഓടിച്ചിരുന്ന അർജുൻ ഹവ്റെയെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു.
കാറിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. നാഗ്പുരിലെ ഒരു ബിയർ ബാറിൽനിന്നാണു കാർ വന്നത്. അപകടം നടന്ന ഉടൻ സാങ്കേത് ഉൾപ്പെടെ മൂന്നുപേർ സ്ഥലത്തുനിന്നു രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
അതേസമയം അപകടമുണ്ടാക്കിയ ഔഡി കാർ തന്റെ മകന്റെ പേരിലുള്ളതു തന്നെയാണെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ സ്ഥിരീകരിച്ചു.