സണ്ണി ജോസഫും അൻവർ സാദത്തും സജീവ് ജോസഫും മഹാരാഷ്ട്രയിൽ നിരീക്ഷകർ
Wednesday, September 11, 2024 1:47 AM IST
ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നിരീക്ഷകരായി കേരളത്തിൽനിന്നുള്ള എംഎൽഎമാരായ സണ്ണി ജോസഫ്, അൻവർ സാദത്ത്, സജീവ് ജോസഫ് എന്നിവരെ തെരഞ്ഞെടുത്തു.
ഇന്നലെ ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്തു നടന്ന തെരഞ്ഞെടുപ്പു സമിതി യോഗത്തിൽ മൂവരും തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലെ പാർട്ടി നിരീക്ഷകർ പങ്കെടുത്തു.
യോഗത്തിൽ പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.