ബിഹാറിൽ ബിജെപി നേതാവിനു നേർക്ക് ആക്രമണം
Wednesday, September 11, 2024 1:47 AM IST
ഭഗൽപുർ: ലോഹദണ്ഡ് ഉപയോഗിച്ചുള്ള ആക്രമണത്തിൽ ബിജെപി നേതാവിനു ഗുരുതര പരിക്ക്. പാറ്റ്നയിൽ ബിജെപി നേതാവ് ശ്യാംസുന്ദർ അജ്ഞാതരുടെ ആക്രമണത്തിൽ വെടിയേറ്റു മരിച്ചതിനു പിന്നാലെയാണു സംഭവം.
ഗണേശപൂജ ആഘോഷങ്ങൾക്കിടെയാണു ഭഗൽപുരിലെ വാർഡ് കൗൺസിലറുടെ ഭർത്താവുകൂടിയായ ശശി മോദിയെ ചിലർ വളഞ്ഞിട്ട് ആക്രമിച്ചത്.