എഴുപതു കഴിഞ്ഞ എല്ലാവർക്കും ആരോഗ്യ ഇൻഷ്വറൻസ്
Thursday, September 12, 2024 4:18 AM IST
ന്യൂഡൽഹി: എഴുപതുവയസ് പൂർത്തിയായ രാജ്യത്തെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷ്വറൻസ് ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (എബി പിഎം-ജെഎവൈ) പദ്ധതിക്ക് കാബിനറ്റിന്റെ അംഗീകാരം.
രാജ്യത്തെ 4.5 കോടി കൂടുംബങ്ങളിലെ ആറു കോടിയോളം മുതിർന്ന് പൗരന്മാർക്ക് ഇതുവഴി പ്രയോജനം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. വർഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് ഉറപ്പാക്കുന്നതാണ് പദ്ധതി.