കേജരിവാളിന്റെ ജുഡീഷൽ കസ്റ്റഡി നീട്ടി
Thursday, September 12, 2024 4:18 AM IST
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കേജരിവാളിന്റെ ജുഡീഷൽ കസ്റ്റഡി ഡൽഹി റൗസ് അവന്യു കോടതി 25 വരെ നീട്ടി.
മുന്‍പ് അനുവദിച്ച ജുഡീഷൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനു പിന്നാലെ തിഹാർ ജയിലിൽനിന്നു വീഡിയോ കോണ്‍ഫറൻസിലൂടെയാണ് കേജരിവാളിനെ കോടതി മുന്‍പാകെ ഹാജരാക്കിയത്.
അതേസമയം, ഇതേ കേസിൽ കുറ്റാരോപിതനായിരുന്ന എഎപി എംഎൽഎ ദുർഗേഷ് പതക്ക് കോടതിയിൽ ഒരു ലക്ഷം രൂപ കെട്ടിവച്ചു ജാമ്യം നേടി.