ഹരിയാനയിൽ 30 സ്ഥാനാർഥികളെക്കൂടി എഎപി പ്രഖ്യാപിച്ചു
Thursday, September 12, 2024 3:18 AM IST
ന്യൂഡൽഹി: ഹരിയാനയിൽ 30 സ്ഥാനാർഥികളെക്കൂടി എഎപി പ്രഖ്യാപിച്ചു. ഗുസ്തിതാരം വിനേഷ് ഫോഗട്ട് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജുലാനയിൽ കവിത ദലാൽ ആണ് എഎപി സ്ഥാനാർഥി.
തിങ്കളാഴ്ച എഎപി 20 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ എഎപിക്ക് 70 സ്ഥാനാർഥികളായി. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം ഇന്നാണ്.